ഉദുമ: ഡി.വൈ.എഫ്.ഐ പനയാൽ മേഖലാ സെക്രട്ടറി ടി.അനിൽകുമാറിനെ(36) അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവ ത്തിൽ ഏഴ് മുസ്ലീംലീഗ് പ്രവർത്തകരെ ബേക്കൽ പോലീസ് അറസ്റ്റുചെയ്തു.
മുസ്ലീംലീഗ് പ്രവർത്തകരായ അബ്ദുൾ വാഹിദ്(21), മുഹ മ്മദ് ഇനാസ്(20), മുഹമ്മദ് മുജിദഫ്(19), ജുനൈദ്(21), മുഹ മ്മദ് റഫീഖ്(22), മുഹമ്മദ് സനാഫ്(26),മുഹമ്മദ് ബഷീർ(22) എന്നിവരെയാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു. പി.വിപിൻ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെ ബങ്ങാട് കാന ത്തുംമൂലയിൽ വെള്ളം ഒഴുകിപോകുന്ന പാറയിടുക്കിൽ കു ളിക്കുന്നതിന് കൊവിഡ് ജാഗ്രതയെ തുടർന്ന് ജനകീയ ജാ ഗ്രതസമിതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് ലം ഘിച്ച് പെരിയാട്ടടുക്കം, ചെരുമ്പ, തണ്ടോളി ഭാഗങ്ങളിൽ നി ന്നും എത്തിയ ഒരുസംഘം ആളുകൾ കുളിക്കുന്നതിനെ അ നിൽകുമാറിന്റെ നേതൃത്വത്തിൽ വിലക്കിയിരുന്നു. എന്നാൽ നാട്ടുകാരുടെ എതിർപ്പ് വകവെക്കാതെ പാറയിടുക്കിൽ കുളി ക്കാൻ തുടങ്ങിയ ഇവർ നാട്ടുകാരുമായി വാക്കേറ്റത്തിലേർ പ്പെട്ടു.
സംഭവം അറിഞ്ഞ് ബേക്കൽ പോലീസെത്തി ഇവരെ ശാ ന്തരാക്കി തിരിച്ചയക്കുകയായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞ് വീണ്ടും ഇവിടേക്ക് തിരിച്ചെത്തിയ സംഘം ജനകീ യജാഗ്രതാസമിതി അംഗം കൂടിയായ അനിൽകുമാറിനെ കൂ രമായി മർദ്ദിച്ചു.
മർദ്ദനത്തിൽ പരിക്കേറ്റ അനിൽകുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ അനിൽ കുമാറിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഏഴുപേർക്കെ തിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് നട ത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റു
ചെയ്തത്.