അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേല്പറമ്പ് സ്വദേശിനി അശ്വതിയുടെ ആരോഗ്യ നിലയിൽ പുരോഗതി

 മേല്പറമ്പ് : കഴിഞ്ഞ മാസം 20ന് മുന്നാട് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന്ഗു രുതരാവസ്ഥയില്‍ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അശ്വതിക്ക് (18) നേരിയ പുരോഗതി കണ്ടു തുടങ്ങി. സ്‌കാനിങ്ങില്‍ ഗുരുതരാവസ്ഥ പിന്നിട്ടെന്നാണ് ഡോക്ടര്‍ന്മാര്‍ അറിയിച്ചത്. അടുത്ത ബന്ധുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെങ്കിലും താടിഎല്ലിന് ശസ്ത്രക്രിയ ചെയ്തതിനാല്‍ സംസാരിക്കാനാവുന്നില്ല. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ് 2 പാസ്സായ അശ്വതിയ്ക്ക് സര്‍ക്കാര്‍ കോളേജില്‍ ബിരുദ പഠനത്തിന് ട്രയല്‍ അലോട്‌മെന്റില്‍ അര്‍ഹത നേടിയ വിവരം അറിയിച്ചപ്പോള്‍ ആദ്യമായി തല ചലിപ്പിച്ചുവെന്ന് ആശുപത്രിയില്‍ കൂട്ടിരിക്കുന്ന ചേച്ചി ബന്ധുക്കളെ അറിയിച്ചു. മേല്‍പ്പറമ്പ് നടക്കാവില്‍ വാടക വീട്ടില്‍ താമസിക്കുന്ന തെങ്ങു കയറ്റ തൊഴിലാളിയായ ഭാസ്‌കരന്റെ നാല് മക്കളില്‍ ഇളയവളാണ് അശ്വതി.


തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനായി നാട്ടിലെ വിവിധ കൂട്ടായ്മകള്‍ പണം സ്വരൂപിച്ച് സഹായിക്കുന്നുണ്ട്. കീഴൂര്‍ കളരിക്കാല്‍ ക്ഷേത്ര സമിതി, ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 94-95 പത്താം തരം ബാച്ച്, ചന്ദ്രഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ അധ്യാപകര്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരും മാനേജ്‌മെന്റും, തമ്പ് മേല്‍പ്പറമ്പ്, കൊക്കാല്‍ ഷണ്‍മുഖ ക്ലബ്, ചന്ദ്രഗിരി സ്റ്റാര്‍സ് ഓള്‍ഡ് സ്റ്റാഫ്, പാലക്കുന്ന് പരിവാര്‍, എസ്ഡിപിഐ ചെമ്മനാട് കമ്മിറ്റി, ചെമ്പിരിക്ക സഫ്ദര്‍ ഹാഷ്മി കലാകായിക കേന്ദ്രം, പാലക്കുന്ന് കഴകം കീഴൂര്‍ പ്രാദേശിക പ്രവാസി സമിതി, കീഴൂര്‍ തെരുവത്ത് ഫ്രണ്ട്സ്, ചന്ദ്രഗിരി കൈരളി കലാകേന്ദ്രം, ചന്ദ്രഗിരി റോവേഴ്‌സ് ആന്‍ഡ് റെയ്ഞ്ചേഴ്‌സ്, കീഴൂര്‍ ജിഗാന്റിക് തുടങ്ങിയ കൂട്ടായ്മകളും വ്യക്തികളും സഹായം നല്‍കി. ചന്ദ്രഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സഹോദരിമാര്‍ ഫാത്തിമത് മൊഹ്‌സിനയും ഉമ്മുകുല്‍സുവും തങ്ങളുടെ സമ്പാദ്യ കുടുക്കയിലെ പണവും അശ്വതിയുടെ ചികിത്സക്കായി നല്‍ക


ി.

Previous Post Next Post
Kasaragod Today
Kasaragod Today