കാസർകോട്ടുകാരൻ അസ്ഹറുദ്ദീൻ ഐപിഎല്ലിൽ അടുത്ത മത്സരത്തിനിറങ്ങാൻ സാധ്യത

 ഷാര്‍ജ: ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ മലയാളി താരം അസ്ഹറുദ്ദീന്‍ ചെന്നൈയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന. താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റ വാര്‍ത്തകള്‍ വന്നതോടെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് മലയാളികള്‍. അസ്ഹറുദ്ദീന്‍ നെറ്റ്‌സില്‍ പരിശീലിക്കുന്ന ചിത്രം റോയല്‍ ചാലഞ്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.



 

പ്രധാന താരം എ ബി ഡിവില്ലിയേഴ്സ് വിക്കറ്റ് കീപ്പര്‍ ആകില്ലെന്ന് ആര്‍.സി.ബി ഡയറക്ടര്‍ പറഞ്ഞിരുന്നു. രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കെ എസ് ഭരത് ആണ് വിക്കറ്റ് കാത്തിരുന്നത്. എന്നാല്‍ ഭരതിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഇതോടെ അടുത്ത കളിയില്‍ അസ്ഹറുദ്ദീനെ പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന്ത്. അവസരം നല്‍കിയേക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ല


ോകം.

أحدث أقدم
Kasaragod Today
Kasaragod Today