നഗ്നദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഭർതൃമതിയെ പീഡിപ്പിച്ചയാളെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു

 ആദൂര്‍: കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പല പ്രാവശ്യം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍.

പരപ്പയിലെ സി.പി. അബ്ദുല്‍ലത്തീഫി(33)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാല് കുട്ടികളുടെ മാതാവായ യുവതിയുടെ പരാതിയിലാണ് കേസ്.

2020 മെയ് മുതല്‍ 2021 മെയ് വരെയള്ള കാലയളവില്‍ പല പ്രാവശ്യം പീഡിപ്പിച്ചതായും പിന്നീട് ഗര്‍ഭിണിയാവുകയും ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഭര്‍തൃമതി പരാതി നല്‍കിയതിന് ശേഷം ഒളിവില്‍ പോയ യുവാവ് കര്‍ണാടകയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ആദൂര്‍ സി.ഐ ടി. മുകുന്ദന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ മോഹനനും സംഘവുമാണ് അന്വേഷണം നടത്തിയത്. കര്‍ണാടക ഷിമോഗക്ക് സമീപം തീര്‍ത്ഥഹള്ളിയില്‍വെച്ചാണ് ലത്തീഫിനെ പിടികൂടിയത്. ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എ.എസ്.ഐ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍ ചേരിപ്പാടി, രതീഷ് വട്ടംതട്ട എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്


നു.

أحدث أقدم
Kasaragod Today
Kasaragod Today