ഭാരത് ബന്ദില്‍ ലോക്കായി ഇന്ത്യ; സമരക്കാര്‍ ദേശീയ പാതകള്‍ ഉപരോധിച്ചു

 ഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ ഉള്ള പ്രതിഷേധത്തിന്‍്റെ ഭാഗമായ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് ദേശീയ തലത്തില്‍ സമ്മിശ്ര പ്രതികരണം.



രാജ്യവ്യാപകമായി കര്‍ഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കേരളത്തില്‍ ഭാരത് ബന്ദ് ഹര്‍ത്താലായി പരിണമിച്ചപ്പോള്‍, കര്‍ഷകരുടെ ദേശീയ പാത ഉപരോധത്തെ തുടര്‍ന്ന് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് .


പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അനവധി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.സമരം നടത്തി സംഘര്‍ഷമുണ്ടാക്കരുതെന്നും ചര്‍ച്ചയുടെ വഴിയിലേക്ക് കര്‍ഷകര്‍ എത്തണമെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താല്‍ അത്രയും കാലം സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി


Previous Post Next Post
Kasaragod Today
Kasaragod Today