അബുദാബി ബിഗ് ടിക്കറ്റ്,24 കോടി സ്വന്തമാക്കിയത് കാസർകോട് സ്വദേശി, 4സഹപ്രവർത്തകരുമായി സമ്മാനത്തുക പങ്കിടും

 ദുബായ്:കാസർകോട്സ്വദേശിയും നാല് സഹപ്രവർത്തകരും ചേർന്ന് എടുത്ത അബുദാബി ടിക്കട്ടിനു 24 കോടിയോളം രൂപയുടെ സമ്മാനത്തുക ലഭിച്ചു 


യുഎഇയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബന്തിയോട് ബൈദല സ്വദേശിയായ അബു താഹിര്‍ മുഹമ്മദും സഹപ്രവർത്തകരുമാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടി) തുക സ്വന്തമാക്കിയത്. അബു താഹിര്‍ മുഹമ്മദിന്റെ പേരിൽ ഓഗസ്റ്റ് 30ന് 027700 നമ്പറിലുള്ള ടികെറ്റെടുത്തത്. സമ്മാനത്തുക ഇവര്‍ അഞ്ചായി വീതിച്ചെടുക്കും.

ഭാര്യയും അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലാണ് അബു താഹിര്‍മുഹമ്മദ് താമസിക്കുന്നത് 

വെള്ളിയാഴ്ച രാത്രിയാണ് നറുക്കെടുപ്പ് നടന്നത്





.

أحدث أقدم
Kasaragod Today
Kasaragod Today