പെട്രോൾ വില വർധന വിനും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ബിഎംഎസ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

 പൊയിനാച്ചി: വിലക്കയറ്റം തടയുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കുക, എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ജോലിയും കൂലിയും ഉറപ്പുവരുത്തുക, കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനം തടയുവാന്‍ സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊയിനാച്ചിയില്‍ നടത്തിയ പ്രതിഷേധ സമരം ജില്ലാ ജോയിന്റ് സെക്രട്ടറി വി ബി സത്യനാഥ് ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് സംസ്ഥാന സമിതി അംഗം എന്‍സിടി ഗോപിനാഥ് സംസാരിച്ചു. മേഖല അധ്യക്ഷന്‍ എം തമ്പാന്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ പൊയിനാച്ചി നന്ദിയും രേഖപെടുത്തി.


أحدث أقدم
Kasaragod Today
Kasaragod Today