നീലേശ്വരം ജ്വല്ലറിയിൽ കവർച്ച ശ്രമം
നീലേശ്വരം: നീലേശ്വരം കോൺവെന്റിന് സമീപത്ത് കു ഞ്ഞിമംഗലം ജ്വല്ലറി കവർച്ച ചെയ്യാനുള്ള ശ്രമം സെക്യൂരിറ്റി ജീവനക്കാരന്റെ സമയോജിതമായ ഇടപെടലിനെ തുടർന്ന് വിഫലമായി. മേൽപ്പാലത്തിനും കോൺവെന്റ് ജംഗ്ഷനുമിടയിൽ മഹാമായ ഹോട്ടലിന് മുന്നിലെ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ഷട്ടർ തകർത്ത് കവർച്ചനടത്താനുള്ള ശ്രമം സെക്യൂരിറ്റി ജീ വനക്കാരനായ വാഴുന്നോടിയിലെ സുരേഷിന്റെ സമയോ ജിതമായ ഇടപെടലിനെ തുടർന്നാണ് വിഫലമായത്. ഇന്നലെ രാത്രി 12.10 ഓടെയാണ് കവർച്ചാ ശ്രമം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനായ സു രേഷാണ് ജ്വല്ലറിയുടെ ഷട്ടർ തകർക്കാൻ ശ്രമിക്കുന്നത് കണ്ടത്. ഇതുകണ്ടയുടൻ സുരേശ് ബഹളം വെച്ചതിനെ തുടർന്ന് തൊട്ടടുത്ത തേജസ്വിനി സഹകരണ ആശുപത്രിയി ലെ ആംബുലൻസ് ഡ്രൈവർ സെക്യൂരിറ്റി ജീവന ക്കാരൻ എന്നിവർ ഓടിയെ ത്തുമ്പോഴേക്കും മോഷ്ടാവ് തൊട്ടടുത്ത കോൺവെന്റിന്റെ മതിൽ ചാടി മോഷ്ടാക്കൾ ര ക്ഷപ്പെടട്ടു. ഉടൻ തന്നെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മോഷ്ടിക്കാൻ ഉപയോ ഗിച്ച ആയുധങ്ങൾ പരിസരത്ത് നിന്ന് കണ്ടെടുത്ത
ു.
