നിപയെന്ന് സംശയം; 5 വയസുകാരിയുടെ സ്രവം പരിശോധനക്ക് അയച്ചു ചെങ്കള പഞ്ചായത്തില്‍ വാക്സിനേഷനും പൊതുപരിപാടികളും താത്കാലികമായി നിര്‍ത്തിവച്ചു.

 കാസര്‍കോട്: അഞ്ചുവയസ്സുള്ള കുട്ടി പനി ബാധിച്ച്‌​ മരിച്ചതിനെ തുടര്‍ന്ന്​ കാസര്‍കോട്​ ജില്ലയി​െല ചെങ്കള പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

സ്രവം നിപ പരിശോധനയ്ക്കായി കോഴിക്കോട്ടേയും പുണെയിലേയും ലാബുകളിലേക്ക് അയച്ചു. കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

ചെങ്കള പഞ്ചായത്തിലെ അഞ്ചു വയസുള്ള പെണ്‍കുട്ടിയാണ്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്​ രാവിലെ മരിച്ചത്​. പനിയും ഛര്‍ദിയും ബാധിച്ച്‌​ ബുധനാഴ്ച വൈകീട്ട്​ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. നിപ ലക്ഷണമുണ്ടെന്ന്​ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ്​ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്​.

പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ആളുകള്‍ കൂട്ടംകൂടുന്നത്​ ഒഴിവാക്കണമെന്ന്​ ആരോഗ്യവിഭാഗം അറിയിച്ചു. പഞ്ചായത്തിലെയും പരിസരങ്ങളിലെയും കോവിഡ് വാക്സിനേഷന്‍ ക്യാംപുകള്‍ കുട്ടിയുടെ പരിശോധന ഫലം വരുന്നത്​ വരെ നിര്‍ത്തിവെച്ചു.


.

Previous Post Next Post
Kasaragod Today
Kasaragod Today