ചട്ടഞ്ചാൽ :ക്ളിനികെയർ മെഡിക്കല്‍ സെന്റര്‍ മൂന്ന് ആണ്ടുകൾക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ചപ്പോൾ
ചട്ടഞ്ചാലിലും പരിസരപ്രദേശങ്ങളിലും ആതുരസേവനരംഗത്ത് ഉണ്ടായിരുന്ന വലിയ ഒരു വിടവാണ് നികത്തിയത്,പല പ്രതിസന്ധി ഘട്ടങ്ങളേയും അതിജീവിച്ച് ക്ളിനികെയർ ഇപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ പരിസര വാസികൾക് വലിയ ഒരു അനുഗ്രഹമായി മുന്നോട്ട് പോകുന്നു,കോവിഡ് എന്ന മഹാമാരിയെ തുടക്കം മുതൽ തന്നെ നേരിടേണ്ടിവന്ന ഈ പ്രദേശത്ത് 24 മണിക്കൂറും സേവനവുമായി ക്ളിനികെയർ സാരഥികളും ഡോക്ടർമാറും ജീവനക്കാരും പല പ്രതിസന്ധി ഘട്ടങ്ങളെയും സാമ്പത്തിക പ്രയാസങ്ങളും തരണം ചെയ്ത് സേവന സന്നദ്ധരായി മുന്നോട്ട് കൊണ്ട് പോകുന്നത് പരിസരവാസികളായ സാധാരണക്കാരായ ജനങ്ങൾക്ക് വളരെ അനുഗ്രഹമാണ്, നാട്ടുകാരായ ജനങ്ങളുടെ പിന്തുണയും ഇതിൽ വളരെ സഹായകമായി, കൂടുതൽ മെച്ചപ്പെട്ട ചികിത്സകൾ ലഭ്യമാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചതായി മാനേജിങ് ഡയരക്ടർ കുണിയ അഹമ്മദ്, മെഡിക്കൽ ഡയരക്ടർ ഡോ.മുഹമ്മത് ഹിജാസ് വെങ്ങലെത്, ഡയരക്ടർമായ അബ്ദുൽ മുനീർ (ഡി.ഡി.സി) മുഹമ്മദ് സിറാജ് കെ. എം, പ്രകാശൻ പൊയിനാച്ചി എന്നിവര്‍ കാസർഗോഡ് ടുഡേ ന്യൂസിനോട് പറഞ്ഞു.
