പ്രവാചകനെ നിന്ദിക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പ്രചാരണവും, യുവാവിനെതിരെ കാസർകോട് ജില്ലാപോലീസിൽ പരാതി

 മേല്പറമ്പ് :പ്രവാചകനെയും ഇസ്ലാമിനെയും നിരന്തരമായി അപകീർത്തിപ്പെടുത്തുകയും മതങ്ങൾ തമ്മിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വോയിസുകളും സ്റ്റാറ്റസുകളും പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു,  മുഹമ്മദ് അബ്ദുള്ള(ജിയാദ് അലി)(31) എന്ന

ചെമ്പരിക്ക സ്വദേശിക്കെതിരെ നാട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു .

കൂടാതെ പ്രവാചകനെ നിന്ദിക്കുകയും രാഷ്ട്രീയ നേതാക്കളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നതും ഇയാളുടെ സ്ഥിരം ഹോബി ആണ്എന്നും നാട്ടുകാർ പരാതിപ്പെടുന്നു 

കഴിഞ്ഞ റമദാൻ മാസത്തിൽ പ്രവാചകനെതിരെ ഉള്ള അവഹേളനങ്ങൾ രൂക്ഷമായപ്പോൾ പൊലീസിൻറെ ജനജാഗ്രതാ സമിതിയിൽ നാട്ടുകാർ പരാതി നൽകിയിരുന്നു.

പിന്നീട് പൗരപ്രമുഖർ ഇടപ്പെട്ട് കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിച്ചിരുന്നു.

എന്നാൽ പൗരപ്രമുഖരുടെ ഇടപെടലുകൾ കണക്കിലെടുക്കാതെ മുഹമ്മദ് അബ്ദുള്ള എന്ന യുവാവ് മതസൗഹാർദ്ദത്തിൻറെ കടക്കൽ കത്തി വെക്കുന്ന തരത്തിൽ വീണ്ടും ഇതേ രീതിയിലുള്ള ഹീനമായ പോസ്റ്റുകൾ,സ്റ്റാറ്റസുകൾ എന്നിവയുമായി രംഗത്ത് വന്നതായി നാട്ടുകാർ ആരോപിക്കുന്നു.


കുറ്റാരോപിതൻ കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ ബന്ധമുള്ള ഒരു വീഡിയോയിൽ പരിശുദ്ധ ഖുർആനിനെയും ഇസ്ലാമിന്റെ രണ്ടാം ഖലീഫയായ ഉമർ (റ) വിനയെയും തീവ്രവാദതിന്റെ അപ്പോസ്തലന്മാർ എന്ന രീതിയിൽ ചിത്രീകരിക്കാന്‍ ശ്രമിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നാട്ടിലെ യുവാക്കളെ താലിബാൻ അനുകൂലികളായും യാതൊരു വിധ രാഷ്ട്രീയ ചായ്‌വും പ്രകടിപ്പിക്കാത്തവരെ എസ്ഡിപിഐ പ്രവർത്തകരായും ചിത്രീകരിച്ചു മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ മുഹമ്മദ് അബ്‌ദുള്ള പരാതി സമർപ്പിച്ചിതായി നാട്ടുകാർ പറയുന്നു.

തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ പോർട്ടലുകളിലും അവരുടെ തന്നെ ചാനലുകളിലും ഈ വ്യാജ നിർമിതി പ്രചരിപിച്ച് കാര്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.


മുഹമ്മദ് അബ്‌ദുള്ള എന്ന ഈ വ്യക്തിയുടെ ഇടപെടലുകളും ഏർപ്പാടുകളും സാമൂഹ്യ സുരക്ഷക്ക് വൻ ഭീഷണിയാണെന്നും ഈ യുവാവിന് പറയത്തക്ക ജോലിയോ മറ്റു സംരംഭങ്ങളോ ഉള്ളതായി അറിവില്ല എന്നാണ് പ്രദേഷ വാസികൾ പറയുന്നത് .

ചെമ്പിരിക്കയിലും, പരിസരങ്ങളിലും മുൻപരിചയം ഇല്ലാത്ത ഒരുപാട് ആളുകളെയും ഈ യുവാവിനെയും ദുരൂഹ സാഹചര്യങ്ങളിൽ,രാത്രികാലങ്ങളിൽ ,ആള്പെരുമാറ്റം ഇല്ലാത്ത ചില ഇടങ്ങളിൽ കാണപ്പെടുന്ന സാഹചര്യം ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും നാട്ടിൽ വർധിച്ചുവരുന്ന അതിതീവ്ര മയക്കുമരുന്നകളുടെയും,മറ്റു ലഹരി വസ്തുക്കളുടെയും ഉറവിടം ഈ പറഞ്ഞ യുവാവിനെ ക്കുറിച്ചു അന്വേഷിച്ചാൽ അറിയാൻ പറ്റുമെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു.


എല്ലാ മത വിഭാഗങ്ങളും വളരെ സൗഹാർദ്ദത്തിൽ ഒത്തൊരുമിച്ചു വസിച്ചു പോകുന്ന ചെമ്പിരിക്ക എന്ന പ്രദേശത്ത് സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഈ യുവാവിനെതിരെ ജാതി മാത രാഷ്ട്രീയ ഭേതമന്യേ നാട്ടുകാർ ഒരുമിച്ച് ഒപ്പ് ശേഖരണം നടത്തിയാണ് കാസറഗോഡ് ജില്ലാ പോലീസ് മേധാവിക്ക്


പരാതി നൽകിയത്.

أحدث أقدم
Kasaragod Today
Kasaragod Today