ബോവിക്കാനം :കോട്ടൂര്‍ ബെള്ളിപ്പാടി സ്വദേശി ബഷീര്‍ (45) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
സാമൂഹ്യ, മത, സേവന രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ബഷീര്‍ എല്ലാവര്‍ക്കും പ്രിയങ്കരനും, മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു. ഏറെക്കാലം പ്രവാസിയായിരുന്നു. മൂന്ന് മാസം മുമ്പ് നിര്യാതനായ മുസ്ലിം ലീഗ് നേതാവ്
മുഹമ്മദ് ഹാജിയുടെയും ബീഫാത്വിമയുടെയും മകനാണ്. ചമ്പലംകൈ സ്വദേശി സുബൈദയാണ് ഭാര്യ.
വിദ്യാര്‍ത്ഥികളായ സിബ ഫാത്തിമ, സഫ്വാന്‍, സിനാന്‍ മക്കളാണ്.
സഹോദരങ്ങള്‍: അബ്ദുല്ല (എക്‌സൈസ് പ്രിവെന്റ് ഓഫീസര്‍) മുനീര്‍, ജമീല, റാബിയ.
ബെള്ളിപ്പാടി ജുമാ മസ്ജിദില്‍ ഖബറടക
്കും.
