cകോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന പെര്‍ഡാല സ്വദേശി മരിച്ചു

 ബദിയഡുക്ക: കോവിഡ്‌ ബാധിച്ച്‌ തെക്കില്‍ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. ബദിയഡുക്ക, പെര്‍ഡാല ബാപ്പുമൂലയിലെ മാത്യു മൊന്തേരോ (86) ആണ്‌ മരിച്ചത്‌.ഭാര്യ: തെരേസ ഡിസൂസ. മക്കള്‍: റോസല്‍ മൊന്തേരോ, ശാന്തി മൊന്തേരോ, ജ്യോതി മൊന്തേരോ, ലീന മൊന്തേരോ. മരുമക്കള്‍: ഗ്രേസി ഡിസൂസ, ജോണ്‍ ഡിസൂസ, വില്‍ട്ടര്‍ ഡിസൂസ, സഹോദരങ്ങള്‍: റയമണ്ട്‌ ഡിസൂസ, മെര്‍സിന്‍ ഡിസൂസ, സിസിലിയ ഡിസൂസ, എലോജ, പരേതനായ ജോസഫ്‌. സംസ്‌ക്കാരം നാരമ്പാടി ചര്‍ച്ചില്‍ നടന്നു.


Previous Post Next Post
Kasaragod Today
Kasaragod Today