കാസര്‍കോട്:തൊട്ടി ബിലാല്‍ നഗര്‍ 786 വില്ലയിലെ മുഹമ്മദ് കുഞ്ഞി(45)ആണ്ഹൃ ദയാഘാതം മൂലം മരണപ്പെട്ടത്
കാസർകോട്പഴയ ബസ്സ്റ്റാന്റിന് സമീപം എമറാള്‍ഡ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ജീമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദ് കുഞ്ഞി പിന്നീട് വര്‍ഷങ്ങളായി കാസര്‍കോട് നഗരത്തില്‍ വ്യാപാരം നടത്തി വരികയായിരുന്നു. സാമൂഹിക-ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. മുഹമ്മദ് കുഞ്ഞി 786 എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
പരേതനായ അബ്ദുല്‍ റഹ്‌മാന്‍-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മാഷിദ മൊഗ്രാല്‍പുത്തൂര്‍. മക്കള്‍: ഷഹരിയാന്‍, മഹ്ഷാന്‍, മന്നാന്‍, ഫാത്തിമ(നാലുപേരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: നിഷാദ്, നസീബ്, ജമീല, ജസീറ, ജസീല, റാബിയ, സീനത്ത്, സാജിദ. മയ്യത്ത് പാണലം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കു
ം