മകന്‍ മരണപ്പെട്ട്‌ രണ്ടാഴ്‌ച തികയും മുമ്പേ മാതാവും മരണത്തിന്‌ കീഴടങ്ങി

 മൊഗ്രാല്‍: മകന്‍ മരണപ്പെട്ട്‌ രണ്ടാഴ്‌ച തികയും മുമ്പേ മാതാവും മരണത്തിന്‌ കീഴടങ്ങിയത്‌ കുടുംബത്തെ തീരാദുഃഖത്തിലാഴ്‌ത്തി.

പരേതനായ വലിയ വളപ്പില്‍ അസൈനാര്‍ ഹാജിയുടെ ഭാര്യ നഫീസയാണ്‌ മരിച്ചത്‌. 80 കാരിയായ നഫീസ പ്രമേഹ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്‌ മരണപ്പെട്ടത്‌. രണ്ടാഴ്‌ച മുമ്പ്‌ മരണപ്പെട്ട മകന്‍ ശരീഫിന്റെ വിയോഗത്തിലുള്ള മനോവിഷമത്തില്‍ കുടുംബം കഴിയുന്നതിനിടെയായിരുന്നു രണ്ടാമതൊരു മരണം കൂടി കുടുംബത്തെ തേടിയെത്തിയത്‌.

മറ്റുമക്കള്‍: ബഷീര്‍, മുജീബ്‌, നാസിര്‍, മരുമക്കള്‍: ഫൗസിയ, റഫീദ, റഹ്മത്ത്‌, ആശിഫ, റസീ


ന.

أحدث أقدم
Kasaragod Today
Kasaragod Today