അണങ്കൂര്‍ ടിപ്പുനഗറില്‍ വീടിന് തീപിടിച്ച് കത്തി നശിച്ചു

 കാസര്‍കോട്: അണങ്കൂര്‍ ടിപ്പുനഗറില്‍ വീടിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച ഉച്ചയോടെ അബ്ദുല്‍ ഖാദറിന്റ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പരിസരവാസികള്‍ പുക ഉയരുന്നത് കണ്ട് വീട്ടുകാരെ അറിയിക്കുകയായിരുന്നു. സംഭവസമയത്ത് വീടിനകത്ത് കുട്ടികള്‍ ഉള്‍പ്പെടെ എട്ടോളം പേര്‍ ഉണ്ടായിരുന്നു. കാസര്‍കോട് നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.


ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമന


ം.

Previous Post Next Post
Kasaragod Today
Kasaragod Today