പയ്യന്നൂർ: പട്ടാപ്പകൽ ദേശീയ പാതയ്ക്കരികിൽ പെരുമ്പയിൽ പാർക്ക് ചെയ്ത കാറിൽ സംഘം ചേർന്ന് പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തു
പെരുമ്പയിലെ വ്യാപാ രിയുൾപ്പെടെ ആറു പേർ ക്കെതിരെയാണ് പയ്യന്നൂർ പോലീസ് പോക്സോ ചുമത്തി കേസെടുത്തത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പെരുമ്പയിലെ വ്യാപാരി ടയർ ഹൗസിലെ ഷമീം ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയാണ് പോക്സോ കേസ്.
അശ്ലീല ഭാഷയിൽ ചി വിളിച്ചതിനും സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണി പ്പെടുത്തിയതിനും, കൈക്ക് കയറി പിടിച്ചതിനും തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമവുമുൾപ്പെ ടെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
പിതാവാവിനോപ്പം സാധനം വാങ്ങാനായി കുട്ടി പെരുമ്പയിൽ എത്തിയതായിരുന്നു. കാർ റോഡരികിൽ പാർ ക്ക് ചെയ്ത ശേഷം പിതാവ്
സമീപത്തെ ബേക്കറിയി ലേക്ക് സാധനം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം. കാറിലിരിക്കുകയാ യിരുന്ന പെൺകുട്ടിയെ ഒരു സംഘം കാർ വളഞ്ഞ് ശല്യം ചെയ്യുകയും പലതരത്തിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഭയചകിതയായ കുട്ടി വീട്ടിലെത്തിയ ശേഷം ദിവസ ങ്ങളോളം ഉറക്കം നഷ്ടപ്പെട്ട നീലയിലായിരുന്നു. ഉറക്കത്തിൽ ഭയന്ന് ഞെട്ടി ഉണരുകയും പനി വന്ന് അസ്വസ്ഥതപ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഡോക്ടറെ കാണിക്കാനായി
മാതാവ് ആശുപത്രിയിലെത്തി, അപ്പോഴാണ് ഡോക്ടറോട് കുട്ടി വിവരങ്ങൾ പറഞ്ഞത്.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ച് കൗൺസിലിംഗിന് വിധേയമാക്കിയതോടെ ഡോക്ടർ പയ്യന്നൂർ പോലീസ് ഇൻസ്പെ കർ മഹേഷ് കെ.നായരെ വിവരമറിക്കുകയായിരുന്നു.
പരിയാരം എസ്.ഐ. രൂപാ മധുസൂദനന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത് പോക്സോ നിയമപ്ര കാരം കേസെടുത്തു. തുടർന്ന് വൈദ്യ പരിശോധനക്ക് വി ധേയമാക്കുകയും ചെയ്തു.
പയ്യന്നൂർ മജിസ്ട്രേട്ടിന്റെ ചുമതലയുള്ള തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഇന്നലെ പെൺകുട്ടി രഹസ്യ മൊഴി നൽകി. ഇരയുടെ മൊഴി പകർപ്പിന് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകി.
ഡോക്ടറുടെ മൊഴിയും മജിസ്ട്രേട്ടിന് പെൺകുട്ടി നൽകിയ മൊഴിയും പ്രതി കൾക്കെതിരെ ശക്തമായ നിയമ കുരുക്കായി മാറും. കേസെടുത്ത വിവരമറിഞ്ഞ് പ്ര
തികൾ ഒളിവിൽ പോയി.