സെപ്തംബര്‍ 27 ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്.ഡി.റ്റി.യു) പിന്തുണക്കുമെന്നും, അന്നേ ദിവസം കേരളത്തില്‍ നടക്കുന്ന സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എ.വാസു അറിയിച്ചു.
രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് വരെ കാരണമാകാവുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദൂതി നിയമ ഭേദഗതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ പത്ത് മാസക്കാലമായി സമരത്തിലാണ്. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നിയങ്ങള്‍ പിന്‍വലിക്കുവാനോ, ക്രിയാമകമായ ഇടപെടല്‍ നടത്താനോ തയ്യാറാകാത്ത മോഡി സര്‍ക്കാര്‍ കരിനിയമകള്‍ ഉപയോഗിച്ച് അതിജീവന സമരത്തെ തകര്‍ക്കാന്‍ അധികാരം ദുരുപയോഗപ്പെടുത്തുകയാണ്.
രാജ്യത്തെ കര്‍ഷകരെ കര്‍ഷക തൊഴിലാളികളാക്കി മാറ്റുകയും, ഭക്ഷ്യവിഭവങ്ങളുടെ ഉല്‍പാദനവും, ക്രയവിക്രയവും കുത്തുകകള്‍ക്ക് കൈമാറുന്നതിലൂടെ ജനങ്ങളുടെ ഭക്ഷണം കഴിക്കുവാനുള്ള അവകാശത്തിന്‍മേല്‍പ്പോലും പിടി മുറുക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിന്റെ കര്‍ഷക ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട
്ടു.