കാസർഗോഡ് :എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുന്നു,
അധ്യാപകനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ
സ്‌കൂളിലേക്ക് ഉൾപ്പെടെ മാർച്ച് നടത്താൻ വിവിധ വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒരുങ്ങുകയാണ്,
പന്ത്രണ്ടുവയസ്സുകാരി വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിലൂടെ മരണത്തിന് കാരണക്കാരനായ അധ്യാപകനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് സക്കിയ ടി.പി ആവശ്യപ്പെട്ടു.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ അധ്യാപകനല്ലാതിരുന്നിട്ടും കുട്ടിയുമായ് നിരന്തരം സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു കുട്ടി പഠിച്ച സ്ഥാപനത്തിലെ മറ്റൊരു അധ്യാപകൻ.
തുടർന്ന് കാര്യങ്ങൾ പിതാവ് അറിയുകയും പ്രിൻസിപ്പാൾ മുഖേന അധ്യാപകനെതിരെയുള്ള തെളിവുകൾ ഉപയോഗിച്ച് നടപടി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തെളിവുകൾ കൈമാറാനിരിക്കെ വീണ്ടും അധ്യാപകനിൽ നിന്നുണ്ടായ സമ്മർദ്ധവും ഭീഷണിയുമാണ് പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികളെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത് ദിനേന വർധിക്കുകയാണ്. പിതാവിന് തുല്യനായി വിദ്യാർത്ഥിക്കുമുന്നിൽ നിൽക്കേണ്ട അധ്യാപകനിൽ നിന്നും ഉണ്ടായ ഇത്തരം പ്രവർത്തി പെൺകുട്ടിയുടെ കുടുംബത്തെ മാനസികമായി തളർത്തിയിരിക്കുകയാണ്.
പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഇത്തരം പ്രവർത്തികളിലേക്ക് നയിച്ച അധ്യാപകനെതിരെ പോസ്കോ കുറ്റവും ആത്മഹത്യപ്രേരണ കുറ്റവും ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
വിദ്യാർത്ഥിനി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വഷണം നടത്തി, ആത്മഹത്യക്ക് കാരണമാരായവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണമെന്ന് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്‌ദുല്ല ഹുസൈനും, ജനറൽ സെക്രട്ടറി അബ്‌ദുല്ല കുഞ്ഞി കീഴൂരും, സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മരണത്തിന് കാരണക്കാരനായത് സ്വന്തം അധ്യാപകനാണന്ന് കേൾക്കുന്നത്, ഞെട്ടിക്കുന്നതും, വേദനയുണ്ടാകുന്നതുമാണ്, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, കുറ്റം ചെയ്തവരെ നിയമത്തിൽ മുന്നിൽ കൊണ്ട് വന്ന് ശിക്ഷ വാങ്ങി കൊടുക്കണമെന്ന്, നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യ പെട്ടു.
മേൽപ്പറമ്പ്: സമഗ്ര അന്വേഷണം നടത്തി അതിൻറെ പിന്നിലെ കാരണക്കാരനായ സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് എസ്‌ഡിപി ഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഠനത്തിൽ മിടുക്കിയായ കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കുകയും, സ്വകാര്യ വീഡിയോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്നപ്പോൾ സമ്മർദ്ദം സഹിക്കാൻ വയ്യാതെയാണ് കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടി തൂങ്ങി മരിച്ചത്.
അധ്യാപകനെതിരെ പോക്സോ കുറ്റം ചുമത്തി ബാലപീഡനം വകുപ്പും കൂടി ചേർത്ത് എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ
എസ്ഡിപിഐ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ
ശിഹാബ് കടവത്ത്
എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്‌അർഷാദ് പാലിച്ചിയടുക്കം പഞ്ചായത്ത് സെക്ടറി അക്ബർ കാടവത് റിഷാൻ ദേളി കരീം കോളിയടുക്കം എന്നിവർ സംബന്ധിച്ചു
സഫ ഫാത്തിമയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ നീക്കണമെന്ന് ഡി വൈ എഫ് ഐ കളനാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് ആ സ്ഥാപനത്തിലെ ഒരധ്യാപകനില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടുള്ളതായും, നവമാധ്യമങ്ങളിലൂടെ ടിയാന്‍ വിദ്യാര്‍ത്ഥിനിക്ക് നിരന്തരം അനാവശ്യ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
