സമൂഹമാധ്യമങ്ങളില്‍ വൈറലായ മതവിദ്വേഷ വീഡിയോയിലുള്ളത്(Hatred Video) പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ (Plus two Students).
ഹിന്ദുവായ(Hindu) ആളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം(Religious Conversion) നടത്താന്‍ ആവശ്യപ്പെടുന്ന മുസ്ലിം(Muslim) വിഭാഗത്തില്‍ നിന്നുള്ളയാളുടെതെന്ന പേരില്‍ ഈ വീഡിയോ ഉത്തര്‍ പ്രദേശില്‍(Aligarh in Uttar Pradesh) ഏറെ ചര്‍ച്ചയായിരുന്നു. വീഡിയോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി(BJP) അംഗം പൊലീസില്‍ പരാതിയും നല്‍കി.
ഇതിന് പിന്നാലെയാണ് എല്ലാവരേയും ഞെട്ടിച്ച ട്വിസ്റ്റുണ്ടാവുന്നത്. വീഡിയോയിലുള്ളത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മാസ്ക് ധരിച്ച് സൈക്കിളില്‍ ഇരുന്ന് മുന്നിലുള്ള ആളോട് മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായി ചിത്രീകരിച്ച രണ്ടുപേരുടെ വീഡിയോയാണ് വിവാദമായത്. വീഡിയോ മതസ്പര്‍ദ്ധ പടര്‍ത്തുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത്.
പൊലീസ് അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ഹിന്ദു കൌമാരക്കാരാണ് വീഡിയോയിലുള്ളതെന്ന് മനസിലാവുന്നത്. ഒരേ വിഭാഗത്തിലുള്ള ഇവരില്‍ ഒരാള്‍ മുസ്ലിം വിഭാഗത്തിലുള്ളതായി നടിച്ചായിരുന്നു മത വിദ്വേഷം പടര്‍ത്തുന്ന വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട്എ ബി വി പി പ്രവർത്തകരെയും പൊലീസ്അറസ്റ്റ് ചെയ്തു നിയമനടപടികള്‍ തുടരുകയാണ്.
എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള സൌഹാര്‍ദ്ദപരമായ ചര്‍ച്ചയ്ക്ക് മത വിദ്വേഷത്തിന്‍റെ രൂപം നല്‍കിയെന്നാണ് ഇവരുടെ ബന്ധു കൂടിയായ ഹത്രാസില്‍ നിന്നുള്ള ബിജെപി നേതാവിന്‍റെ പ്രതികരണം. തെറ്റിധാരണ പടര്‍ത്തുന്ന നിലയില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്ന വാദവുമായാണ് കുടുംബം കുട്ടികളെ പ്രതിരോധിക്കുന്നത്. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് വരുമ്ബോള്‍ ഇത്തരം ചര്‍ച്ചകള്‍ ഇവര്‍ക്കിടയില്‍ സംഭവിക്കാറുണ്ടെന്നും കുടുംബം പറയുന്നു.
ആര്‍ക്കും അപകടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നുമാണ് ഇവരുടെ വാദം. ഇന്ത്യന്‍ ശിക്ഷാ നിയമം 505 അനുസരിച്ച്‌ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത പടര്‍ത്താന്‍ വീഡിയോ കാരണമായെന്നും പൊലീസ് പറയുന്നു.
ഇസ്ലാം മതത്തിലേക്ക് മാറാൻ ആവശ്യപ്പെട്ട് ഭീഷണി വിഡിയോ, പിന്നാലെ എല്ലാവരേയും ഞെട്ടിച്ച് ട്വിസ്റ്റ്,ബിജെപി പരാതിയിൽ അറസ്റ്റിലായത് ബിജെപി പ്രവർത്തകർ
mynews
0