കുടുംബത്തിനു നേരെ ആക്രമണം;സംഘ പരിവാർ ക്രമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണം വിമൻ ഇന്ത്യ മൂവ്‌മെന്റ് ‌

മഞ്ചേശ്വരം: മാതാവിനെയും വിദ്യാർത്ഥിയായ മകനെയും വീടുകയറി വധിക്കാൻ ശ്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ‌വിമൻ ഇന്ത്യ മൂവ്‌മെന്റ് കാസർഗോഡ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ആർഎസ്‌എസ്‌ ആക്രമണം തുടർക്കഥയാവുകയാണ്, അക്രമികളെ നിലക്കു നിർത്താൻ ഭരണകൂടം തയ്യാറാകണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണം പൈശാചികമാണെന്നും നേതാക്കൾ വ്യക്തമാക്കി. വിമൻ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ നേതാക്കൾ എൻമകജെയിലെ വീട്ടിലെത്തി അക്രമത്തിനിരയായവരെ സന്ദർശിച്ചു. പ്രസിഡണ്ട്‌ ഹസീന സലാം, സെക്രട്ടറി സഫ്‌റ ഷംസു, വൈസ്‌ പ്രസി സാജിദ ആഷിഫ്‌, കമ്മിറ്റി അംഗം ജമീല തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today