നടക്കാനിറങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

പ്രഭാത സവാരിക്കിടെ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. പെരളത്തെ കെ.വി.കൃഷ്ണൻ (65) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 6.30 യോടെ വേലാശ്വരം പാണം തോട്ട് വെച്ചാണ് സംഭവം. രാവിലെ പെരളത്തെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ കൃഷ്ണന് പാണംതോട്ട് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആസ്പത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഭാര്യ: ശ്യാമള (തട്ടുമ്മൽ ) മക്കൾ : ടി.ഷീബ, ടി. ഷീജ, ടി. ഷീന മരുമക്കൾ : രവീന്ദ്രൻ (പൂച്ചക്കാട് ) കുമാരൻ (പി.ഡബ്ല്യൂ.ഡി, ഹൈവേ വിഭാഗം ) രമേശൻ (അമ്പലത്തറ ) സഞ്ചയനം: വ്യാഴാഴ്ച്ച
أحدث أقدم
Kasaragod Today
Kasaragod Today