കാസർകോട്: എയിംസ് കാസർകോട്ട് വേണമെന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ.
ആരോഗ്യ രംഗത്ത് കാസർകോട് അനുഭവിക്കുന്ന പിന്നോക്കാവസ്ഥ പരിഗണിച്ച് ജില്ലയ്ക്ക് പ്രഥമ പരിഗണന നല്കുമോയെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
പി.എം.എസ്.എസ്.വൈ. യിൽ ഉൾപ്പെടുത്തി കേരളത്തിന് എയിംസ് അനുവദിച്ച് നല്കണമെന്ന് കേന്ദ്രസർക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാളിതുവരെയായി ലഭിച്ചിട്ടില്ല.
2014 മുതൽ അതത് കാലത്തെ സംസ്ഥാന സർക്കാരുകൾ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. 2021 ജൂലായിൽ ഡൽഹിയിൽ നടന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബർ ഒൻപതിന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസിനാവശ്യമായ 200 ഏക്കർ സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചതായും മറുപടിയിൽ പറയുന്നു.സർക്കാരിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി,
ഒടുവില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞു, കാസര്‍ഗോഡിന് എയിംസില്ല, പ്രതിഷേധം ശക്‌തം
mynews
0