കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഒന്നാംപ്രതി ചന്തേര മാണിയാട്ടെ ടി.കെ പൂക്കോയ തങ്ങള്‍ക്ക് ഒരു കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നുമുള്ള വ്യവസ്ഥയോടെയാണ് ജാമ്യം.നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ്, ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍, തലശേരി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 156 കേസുകളില്‍ പ്രതിയാണ് പൂക്കോയ തങ്ങള്‍. പൂക്കോയ തങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ മറ്റ് കേസുകളില്‍ കൂടി ജാമ്യം അനുവദിക്കണം. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകളിലെ ജാമ്യാപേക്ഷകളില്‍ കോടതി വിധി പറയും. കേസിലെ രണ്ടാം പ്രതിയായ എം.സി ഖമറുദ്ദീന് റിമാണ്ടില്‍ കഴിയുന്നതിനിടെ 96 ദിവസത്തിന് ശേഷമാണ് ജാമ്യം കിട്ടിയിരുന്നത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് , പൂക്കോയ തങ്ങള്‍ക്ക് ഒരു കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു
mynews
0