മോഷണക്കേസിലെ പ്രതിയെ 21 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ 21 വര്‍ഷം മുമ്പ് നടന്ന മോഷണ കേസില്‍ പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് തളിയില്‍ വീട്ടിലെ വി.കെ അന്‍വറി(41)നെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും വാറണ്ട് പ്രതികളെ പിടികൂടാനുള്ള പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് കോഴിക്കോട്ട് വെച്ച് പിടികൂടിയത്. മോഷണ സമയത്ത് അന്‍വറിന് 20 വയസായിരുന്നു. സംഭവത്തിന് ശേഷം അന്‍വര്‍ ഒളിവിലായിരുന്നു. പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today