ബൈക്ക് മോഷ്ടാവിനെ കാസർകോട് പൊലീസ് പിടികൂടി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്ക് മോഷണക്കേസില്‍ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര ബാങ്കോട്ടെ ഷംസുദ്ദീന്‍ എന്ന സച്ചു(40)വാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കാസര്‍കോട് വെച്ച് സി.ഐ,. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 25ന് പെരിയടുക്കയിലെ ബേബിയുടെ ഇരുചക്ര വാഹനം കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയിരുന്നു. ഈ കേസില്‍ കാസര്‍കോട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഷംസുദ്ദീന്‍ പിടിയിലാവുന്നത്. കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ സംഭവങ്ങളില്‍ കാസര്‍കോട്, നീലേശ്വരം സ്റ്റേഷനുകളില്‍ ഷംസുദ്ദീനെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്ത കാലത്തായി കാസര്‍കോട്ട് ഇരുചക്ര വാഹനമോഷണം പതിവാണ്. നിരവധി പരാതികളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്തി വരികയാണ്. മറ്റു മോഷണകേസുകളില്‍ ഷംസുദ്ദീന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today