ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ സജീവ ലഹരി വേട്ടയ്‌ക്കൊരുങ്ങി പൊലീസ്, പിന്തുണയുമായി പൊതുസമൂഹവും രംഗത്ത്‌

പാലക്കുന്ന്‌ : ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ സജീവ ലഹരി വേട്ടയ്‌ക്കൊരുങ്ങി പൊലീസിനൊപ്പം പൊതുസമൂഹം രംഗത്ത്‌ വരുന്നു. ബേക്കല്‍ പൊലീസ്‌, എക്‌സൈസ്‌ വകുപ്പ്‌ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ഡി.വൈ.എസ്‌.പി സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജനകീയ കൂട്ടായ്‌മയാണ്‌ ഈ തീരുമാനമെടുത്തത്‌. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ലക്ഷ്‌മി കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. വര്‍ത്തമാന സമൂഹത്തിനും, വരും തലമുറയ്‌ക്കും ലഹരി വന്‍ ഭീഷണിയാണെന്നും, ഒറ്റക്കെട്ടായി മാതൃകാപരമായി ഇതിനെ നേരിടണമെന്നും പഞ്ചാ.പ്രസിഡണ്ട്‌ ആഹ്വാനം ചെയ്‌തു. ആരെയെങ്കിലും പേടിച്ച്‌ ഇരുട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരല്ല ജനങ്ങളെന്നും ലഹരിയെന്ന സമൂഹ്യ വിപത്തിനെ ഇല്ലാതാക്കാന്‍ പൊതുവികാരം ഉണരണമെന്നും ലഹരിക്കെതിരെ പരസ്യമായി പ്രതികരിക്കണമെന്നും, ഇതിനായി പഞ്ചായത്തുമായി ചേര്‍ന്ന്‌ പൊതു മാര്‍ഗ്ഗരേഖ ഉണ്ടാക്കുമെന്നും ഡി.വൈ.എസ്‌.പി. പറഞ്ഞു. പഞ്ചായത്ത്‌ ജനപ്രതിനിധികള്‍ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയം ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍, വി.വി. പ്രസന്നന്‍ , ചന്ദ്രന്‍, സൈനബ, ജലീല്‍ കാപ്പില്‍ മുഹമ്മദ്‌, അബ്ദുല്ല മമ്മു ഹാജി, സുകുമാരന്‍, ജയാനന്ദന്‍, ഉദയകുമാര്‍ പി.വി , വിനയ പ്രസാദ്‌ , മുഹമ്മദ്‌ ഷാഫി, സുമേഷ്‌, സമീര്‍, കാസിം,ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ യു.പി, എസ്‌.ഐ. രാജീവന്‍ സംസാരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today