കുണ്ടംകുഴി :ബേഡകം രമേശൻ -ശോഭ ദമ്പതികളുടെ മകൻ സൂര്യജിത്തിന്റെ(19) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നു.
കഴിഞ്ഞ മാസം നാലിനാണ് സൂര്യജിത്ത് മംഗലാപുരം ഫാദർ മുള്ളർ ആശുപത്രിയിൽ മരണപ്പെട്ടത്. സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് ഒരു സുഹൃത്തിന്റെ സർട്ടിഫിക്കറ്റ് ശരിയാക്കാൻ മംഗലാപുരം യൂണിവേഴ്സി റ്റിയിലേക്കാണെന്നും പറഞ്ഞാണ് സൂര്യജിത്ത് മൂന്ന് സുഹുർത്തുക്കൾക്കൊപ്പം വീട്ടിൽ നി ന്നും ഇറങ്ങിയത്. അന്ന് രാത്രി മംഗലാപുരം എയർപോർട്ടിന് സമീപത്തെ ഒരു ലോഡ്ജിൽ ഇവർ മുറിയെടുത്ത് താമസി ച്ചിരുന്നതായി വീട്ടിലേക്ക് വീളിച്ചു പറഞ്ഞിരുന്നു, തിരിച്ചു വരാത്തതിനെ തുടർന്ന് അമ്മ ശോഭ ഫോൺ ചെയ്തു വെങ്കിലും ആദ്യമൊക്കെ സം സാരിച്ചിരുന്നു. പിന്നീട്സൂര്യജിത്തിന്റെ മാതാപിതാക്കളായ രമേശനുംഫോണിലേക്ക് വിളിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.
രക്തസമ്മർദ്ദ ത്തെ തുടർന്ന് മൂന്നാം തിയതി രാത്രി ഫാദർ മുള്ളർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന് വിളിച്ച് പറഞ്ഞിരുന്നു.
നാലാം തീയതി മരണപ്പെടുകയും ചെയ്തു. ഡങ്കിപനി ബാധിച്ചാണ് സൂര്യജിത്ത് മര ണപ്പെട്ടതെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്,
അതിനിടെ കൂടെയുണ്ടായിരുന്നൊൾ ഗൾഫിലേക്ക് പോകുക യും ചെയ്തു
പോസ്റ്റുമോർട്ടം നടത്താതെയാണ് സൂര്യജിത്തിനെ സംസ്കരിച്ചത്,
അതോടൊപ്പം ആശുപ ത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സൂര്യജിത്തിന്റെ അഡ്രസ് എറണാകുളം എന്നാണ് പറഞ്ഞത്. ഇതും മറ്റൊരു സംശയത്തിന് കാരണമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.മകന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ പോലീ സിൽ പരാതി നൽകാനുള്ള നീക്കത്തിലാണ്.
കാസർകോട് സ്വദേശിയായ യുവാവ് മംഗലാപുരത്ത് മരിച്ച സംഭവം, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
mynews
0