നികുതി വെട്ടിച്ചു കടത്തുകയായിരുന്ന സ്വർണാഭരണങ്ങൾ കാസർകോട്ട് പിടികൂടി

കാസര്‍കോട്:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടു കെട്ടി. ചരക്ക് സേവന നികുതി നിയമത്തിലെ 130 വകുപ്പ് പ്രകാരം നികുതിയും പിഴയുമായി 9, 93,594 രൂപ ഈടാക്കി ഉരുപ്പടികള്‍ വിട്ടുകൊടുത്തു. ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡപ്യൂട്ടി കമ്മീഷണര്‍ വി. മനോജ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കൊളത്തൂര്‍ നാരായണന്റെ നേതൃത്വത്തില്‍ അസി: സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ശശികുമാര്‍ മാവിങ്കല്‍, തോമസ് ജോര്‍ജ്ജ് ജീവനക്കാരായ ബി. വാമന, വിനോദ് കുമാര്‍, രാജേഷ് തമ്പാന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today