പൊയിനാച്ചി: പയസ്വിനിപ്പുഴയിൽ ബാവിക്കര റഗുലേറ്ററിനുസമീപം ചെമ്മനാട്-മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമാണം സർക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ.യെ അറിയിച്ചു. പാലത്തിന്റെ ഡിസൈൻ തയ്യാറാക്കുന്നതിനുവേണ്ടി വിശദ വിവരങ്ങൾ ചീഫ് എൻജിനീയർ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിന് (ഐ.ഡി.ആർ.ബി.) സമർപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പിന്നീട് ആവശ്യമായി വന്നു. ഇതിനായി ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി ടെൻഡർചെയ്ത് കരാറായിട്ടുണ്ട്.
ഇവ പൂർത്തീകരിച്ച് ഐ.ഡി.ആർ.ബി.യിൽനിന്ന് ഡിസൻ ലഭ്യമായശേഷം വിശദപദ്ധതിരേഖ തയ്യാറാക്കി തുടർനടപടി സ്വീകരിക്കുമെന്നാണ്മന്ത്രി പറയുന്നത്,
എന്നാൽ മലയോര മേഖലയെ ചട്ടഞ്ചാലുമായി ബന്ധിപ്പിക്കുന്ന ബിട്ടിക്കല്‍ മുനമ്പം പാലം പണി ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഉറപ്പ് നൽകിയിരുന്നു,
എന്നാല്‍ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല.
ഇപ്പോൾ അതിനെ കുറിച്ച് മൗനം പാലിക്കുകയാണ് എൽഡി എഫ് സർക്കാർ
ചെമ്മനാട് ബേടകം പഞ്ചായത്തുക്കളെ ബന്തിപ്പിക്കുന്ന ഈ പാലം വന്നിരുന്നെങ്കിൽ പ്രാദേശത്ത് വലിയ വികസനമുന്നേറ്റം തന്നെ ഉണ്ടാകുമായിരുന്നു,
മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഹാ ലക്ഷ്മി പുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്താണ്. രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരത്തുള്ളവര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ മുപ്പതും നാല്‍പതും കിലോ മീറ്റര്‍ ചുറ്റി യാത്ര ചെയ്യേണ്ടി വരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടത്തുകാര്‍ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ദൂരം കാരണം വലിയൊരു സംഖ്യ തന്നെ വാഹന വാടക ഇനത്തിലും ചിലവാക്കേണ്ടി വരുന്നുണ്ട്. പാലം വരുന്നതോടുകൂടി പെര്‍ലടുക്കം കുണ്ടംകുഴി ബന്തടുക്കം ഉള്‍പെടെയുള്ള ബേടകം കുറ്റിക്കോൽ ചെമ്മനാട് പഞ്ചയത്തിലെ ജനങ്ങളുടെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകും.