റിക്ഷയിൽ കയറിയ വിദ്യാർത്ഥിനികളെ ചെമ്മനാട് സ്‌കൂളെത്തിയിട്ടും ഇറക്കാതെ ഓടിച്ചു പോയതായി പരാതി, റോഡിലേക്ക് ചാടിയ പെൺകുട്ടികൾക്ക് സാരമായ പരിക്ക്

കാസർകോട് : ഇന്ന് രാവിലെ ചെമ്മനാട് ആയിരുന്നു സംഭവം, കാസർഗോഡ്നിന്ന് ഓട്ടോറിക്ഷയിൽ കയറിയ വിദ്യാർത്ഥിനികൾ ചെമ്മനാട് സ്കൂളെത്തിയതോടെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താൻ തയ്യാറായില്ല, തുടർന്ന് വിദ്യാർഥികൾ ഡ്രൈവറുടെ ഷർട്ട് പിടിച്ച് വലിച്ചെങ്കിലും ഡ്രൈവർ നിർത്താൻ കൂട്ടാക്കിയില്ലെന്നും ഭയപ്പെട്ട പെൺകുട്ടികൾ റോഡിലേക്ക് ചാടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു, പെൺകുട്ടിക്ക് സാരമായ പരിക്കുണ്ട് , വീഴ്ചയിൽ 
ബോധക്ഷയം സംഭവിച്ച പെൺകുട്ടികളെ 
നാട്ടുകാർ ചേർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today