ഉദുമ : 09/10/2021ന് നടന്ന പാർട്ടി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാരയെ പഞ്ചായത്ത് കമ്മിറ്റിക് വേണ്ടി പ്രസിഡന്റ് സാജിദ് മുക്കുന്നോത്ത് പൊന്നാട അണിയിച്ചു, തുടർന്നു നടന്ന യോഗം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര ഉദ്ഘാടനം ചെയ്തു കോർപറേറ്റ് മുതലാളിമാർക് വേണ്ടി ഭരണം നടത്തുന്ന രീതിയിലേക്ക് കേന്ദ്ര സർക്കാർ എത്തിച്ചേർന്നിരിക്കുന്നു എന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ ആരുടെ താല്പര്യമാണ് സർക്കാർ സംരക്ഷിക്കുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഹമ്മദ് പാക്യാര കുറ്റപ്പെടുത്തി, തുടർന്ന് കൺവെൻഷനിൽ വെച്ച് ഒഴിവ് വന്ന പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തേക്ക് റഫീഖ് തെക്കേക്കരെയേയും, ട്രഷറർ ആയി ഇബ്രാഹിം പാക്യാരയേയും തെരഞ്ഞെടുത്തു,യോഗത്തിൽ സെക്രട്ടറി റഫീഖ് തെക്കേക്കര സ്വാഗതവും, പ്രസിഡന്റ് സാജിദ് മുക്കുന്നോത്ത് അധ്യക്ഷതയും, ട്രഷറർ ഇബ്രാഹിം പാക്യാര നന്ദിയും പറഞ്ഞു, ജില്ലാ കമ്മിറ്റി അംഗം മൂസ ഈചിലിങ്കാൽ പരിപാടിക്ക് ആശംസ അർപിച് സംസാരിച്ചു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് പാക്യാരക്ക് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരവ്
mynews
0