നാട്ടക്കല്ല്‌ ടൗണില്‍ കവർച്ച, കടയുടെ പൂട്ടു പൊളിച്ചു അകത്തുകടന്ന മോഷ്‌ടാക്കള്‍ അരലക്ഷം രൂപ കവര്‍ന്നു

നാട്ടക്കല്ല്‌: നാട്ടക്കല്ല്‌ ടൗണില്‍ ദാമോദര ബല്ലാളിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബല്ലാള്‍ ട്രേഡേര്‍സില്‍ നിന്നു അരലക്ഷം രൂപ കവര്‍ന്നു. കടയുടെ പൂട്ടു പൊളിച്ചു അകത്തുകടന്ന മോഷ്‌ടാക്കള്‍ മേശ വലുപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ്‌ കവര്‍ന്നതെന്നു ദാമോദര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സാധാരണ നിലയില്‍ പണം കടയില്‍ വെയ്‌ക്കാറില്ലെന്നും ഇന്നു രാവിലെ ഒരാള്‍ക്കു കൊടുക്കാന്‍ ഉള്ളതു കൊണ്ടാണ്‌ പണം ഇന്നലെ മേശ വലുപ്പില്‍ സൂക്ഷിച്ചിരുന്നതെന്നും കടയുടമ പറഞ്ഞു.

أحدث أقدم
Kasaragod Today
Kasaragod Today