ബാങ്കിലെ പണം പിൻവലിക്കണോ ? പോസ്റ്റോഫീസിലേക്ക് വിളിക്കൂ.. പണവുമായി പോസ്റ്റ്മാൻ എത്തും.
ബാങ്ക് അക്കൗണ്ടിലെ പണം സൗജന്യമായി വീട്ടിൽ എത്തിക്കാൻ സൗകര്യമൊരുക്കി തപാൽ വകുപ്പ്. ആധാർ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ഏത് ബാങ്ക് അക്കൗണ്ടിലേയും പണം ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം( AePS) എന്ന സങ്കേതം ഉപയോഗിച്ചുകൊണ്ട് ATM ൽ പോകാതെ തന്നെ പിൻവലിക്കാവുന്നതാണ്. പണം പിൻവലിക്കാൻ മൊബൈൽ നമ്പറും ആധാർ നമ്പറും മാത്രം മതി. പതിനായിരം രൂപ വരെ പോസ്റ്റ്മാൻ വീട്ടിൽ എത്തിക്കും. തികച്ചും സൗജന്യമായ ഈ സേവനം ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.
ബാങ്കിലെ പണം പിൻവലിക്കണോ? പോസ്റ്റോഫീസിലേക്ക് വിളിക്കൂ.. പണവുമായി പോസ്റ്റ്മാൻ എത്തും. വിപുല സംവിധാനവുമായി കാസർകോട്ടെ തപാൽ വകുപ്പ്
mynews
0