മേൽപ്പറമ്പിനടുത്ത് കട്ടക്കാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു, രണ്ടു പേർക്ക് പരിക്ക്

മേല്‍പറമ്പിനടുത്ത് കട്ടക്കാല്‍ വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഉദുമ ഉദയമംഗലം സ്വദേശികളായ റിക്ഷാ ഡ്രൈവര്‍ കിഴക്കേവീട്ടില്‍ മധു (37) റിക്ഷയിലുണ്ടായിരുന്ന മാധവി (65) എന്നിവരാണ് പരിക്കുകളോടെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച വൈകിട്ട് ഉദയമംഗലത്ത് നിന്നും റിക്ഷയില്‍ കാസര്‍കോട്ടേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മാധവിക്കൊപ്പമുണ്ടായിരുന്ന മകള്‍ പരിക്ക് ഇല്ലാതെ രക്ഷപെട്ടു
Previous Post Next Post
Kasaragod Today
Kasaragod Today