ചെര്‍ക്കള: ആടുകളെ മോഷ്‌ടിച്ച് കാറില്‍ കടത്തുകയായിരുന്ന യുവാവ് കൈയോടെ പിടിയില്‍. ബേര്‍ക്കയിലെ സുല്‍ഫിക്കറി(32)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ വൈകുന്നേരം, സിറ്റിസണ്‍ നഗറില്‍ വച്ചാണ് ഇയാള്‍ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ചെര്‍ക്കള, ബേര്‍ക്കയിലെ ഫരീദയുടെ പതിനായിരം രൂപ വിലവരുന്ന മൂന്നു ആടുകളെ മിനിഞ്ഞാന്നു രാത്രിയിലാണ് കൂട്ടില്‍ നിന്നു മോഷ്‌ടിച്ചത്. ഇതു സംബന്ധിച്ച് ഫരീദയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് നിര്‍ത്തിയിട്ട കാറിനകത്തു മൂന്നു ആടുകള്‍ ഉള്ളതായി നാട്ടുകാരാരോ പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. വില്‍പ്പനയ്‌ക്കു കൊണ്ടുപോകുന്നതിനിടയില്‍ കാര്‍ തകരാറിലായതിനാലാണ് നിര്‍ത്തിയിട്ടത്. ഗോവ രജിസ്‌ട്രേഷനിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ആടുകളെ പരാതിക്കാരിക്കു കൈമാറി.
ആടുകളെ മോഷ്‌ടിച്ച് കാറില്‍ കടത്തുകയായിരുന്ന യുവാവ് പിടിയില്‍
mynews
0