കാസർകോട്ട് കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം, പിണറായിയും മോദിയും ഒരേ തൂവല്‍പക്ഷികളെന്ന് ഉണ്ണിത്താന്‍

കാസര്‍കോട്‌: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍പക്ഷികളാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പരിഹസിച്ചു. കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്തു നടന്ന ചക്രസ്‌തംഭന സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈനാംപേച്ചിക്ക്‌ മരപ്പട്ടികൂട്ടെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസല്‍ ആധ്യക്ഷം വഹിച്ചു. എ ഗോവിന്ദന്‍, പി എ അഷ്‌റഫലി, കരുണ്‍താപ്പ പ്രസംഗിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today