പാക്കുന്നിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: റെയിൽവെ പാളത്തിന് സമീപം അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടിക്കുളം റെയിൽപാളത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കാണപ്പെട്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. കാസർകോട് ആശുപത്രിയിൽ ചികിത്സ തേടിയ ഡോക്ടറുടെ ചീട്ട് വസ്ത്രത്തിന്റെ പോക്കറ്റിൽ കണ്ടെത്തിയതിനെതുടർന്ന് പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളിക്കോത്ത് സ്വദേശി അസീസിന്റെതാണ് 43, മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. എട്ട് വർഷമായി വീടുമായി ബന്ധമില്ലാതെ തേങ്ങ പറിച്ച് ബേക്കൽ ഭാഗങ്ങളിൽ താമസിച്ച് വരികയായിരുന്നു. ബേക്കൽ എസ്ഐ രാജീവൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോലീസ് സർജൻ സംഭവ സ്ഥലത്ത് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
أحدث أقدم
Kasaragod Today
Kasaragod Today