കാസര്‍ഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് മേല്‍ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി. ഉളിയത്തടുക്ക ബിലാല്‍ നഗര്‍ സ്വദേശി സമദാനിക്ക്(28)എതിരെയാണ് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. 20 കിലോ കഞ്ചാവുമായി ആറ് മാസം മുമ്പ് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായ സമദാനി ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്ന മുഴുവന്‍ ക്രിമിനലുകള്‍ക്കുമെതിരെ വരും ദിവസങ്ങളില്‍ കാപ്പ പ്രകാരം നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.
വിവിധ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാസർകോട് കലക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കി
mynews
0