കൊളത്തൂര്‍▪️ ആതിര യാത്രയായി..... വേദനയില്ലാത്ത ലോകത്തേക്ക്. കൊളത്തൂര്‍ അഞ്ചാംമൈല്‍ കാണിയടുക്കത്തെ കെ കെ അശോകന്‍ - രാജശ്രീ ദമ്പതികളുടെ മകള്‍ ആതിര (22) മരണപ്പെട്ടു. മാസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ വീട്ടില്‍ വെച്ചായിരുന്നു മരണം. ആര്യ ഏക സഹോദരി. അപൂര്‍വ്വ രോഗം ബാധിച്ച ആതിരയുടെ ചികിത്സയ്ക്കായി നാട് ഒന്നാകെ സഹായം സ്വരൂപിച്ചിരുന്നു. ബാലസംഘം, എസ് എഫ് ഐ സംഘടനകളില്‍ സജീവ പ്രവര്‍ത്തകയായിരുന്നു.
ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു
mynews
0