കാസർകോട്ടെ ജ്വല്ലറിയിൽ നിന്ന് രണ്ടര കോടിയുടെ വജ്രാഭരണം കാണാതായി,ജീവനക്കാരൻ കവർന്നതായി പരാതി

കാസർകോട്: സുൽത്താൻ ഗോൾഡിന്റെ സർകോട്ടെ ഷോറൂമിൽ നിന്നാണ് രണ്ടര കോടിയോളം രൂപയുടെ വജ്രാഭരണങ്ങൾ കാണാതായെന്ന്പരാതി, വജ്രാഭരണ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്ന യുവാവിനെതിരെയാണ് ആരോപണം, കോവിഡ് വ്യാ വ്യാപനത്തെ തുടർന്ന് സ്ഥാപനം ഏറെ ക്കാലം അടച്ചിട്ടതിനാൽ കഴി ഞ്ഞ ഒന്നരവർഷത്തോളമായി ജ്വല്ലറിയിൽ സ്റ്റോക്കെടുപ്പ് ന ടത്തിയിരുന്നില്ലെന്ന് പറയുന്നു, ഇപ്പോൾ മാ നേജ്മെന്റ് സ്റ്റോക്കെടുപ്പ് ന ടത്താനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് യുവാവ് അപ്രത്യക്ഷനായത് എന്നാണ് ആരോപണം ,യുവാവിന്റെ മൊബൈൽ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണെന്നും, ജ്വല്ലറി അധികൃതർ സ്റ്റോക്കെടുപ്പ് നടത്തിയപ്പോൾ കോടിയിൽപരം രൂപയുടെ വജ്രം പതിച്ച ആഭരണ ങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെ ത്തുകയായിരുന്നുവെന്നും പറയുന്നു, ഇതുസം ബന്ധിച്ച് ജ്വല്ലറി അധികൃതർ കാസർകോട് ടൗൺ പോലീ സിൽ പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി യുവാവിനെ കാണാനില്ല. യുവാവിന്റെ മാതാപിതാക്കൾ മകനെ കാണാതാ യതിനെ തുടർന്ന്  മംഗലാപുരം പോലീ സിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ കണ്ടെത്താൻ കാസർകോട് പോലീസ് അന്വേഷണം കർണാട കയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമകളിൽ നിന്നും ജനറൽ മാ നേജർ ഉൾപ്പെടെയുള്ള ജീവ നക്കാരിൽ നിന്നും പോലീസ് ഇന്ന് രാവിലെ വിശദമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച്‌ പൊലീസിലെ രഹസ്യാന്വേഷണവിഭാഗം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
أحدث أقدم
Kasaragod Today
Kasaragod Today