പ്രമുഖ അഭിഭാഷകൻ അഡ്വ. കെ.വി. പ്രഭാകരന്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ അഭിഭാഷകനും കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ലീഗല്‍ കൗണ്‍സിലറുമായിരുന്ന ഇന്ദിരാ നഗറിലെ അഡ്വ. കെ.വി. പ്രഭാകരന്‍(74)അന്തരിച്ചു. മംഗളൂരു-കാസര്‍കോട് റൂട്ട് ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടന്ന നിയമപോരാട്ടത്തില്‍ കേരളത്തിന് അനുകൂലമായ വിധി സമ്പാദിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച അഭിഭാഷകനാണ്. ശനിയാഴ്ച പുലര്‍ച്ചെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രമുഖ സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്ന സി.രാഘവന്‍ മാഷിന്റെ മകളും ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപികയുമായ ജയലക്ഷ്മി ടീച്ചറാണ് ഭാര്യ. മക്കള്‍: രമ്യ (എഞ്ചിനീയര്‍, ബി.എസ്.എന്‍.എല്‍. പൂനെ), ശ്രുതി(അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), നീതു(എഞ്ചിനീയര്‍, ബംഗളൂരു). മരുമക്കള്‍: സതീഷന്‍ (എഞ്ചിനീയര്‍, പൂനെ), നിതീഷ്( എഞ്ചിനീയര്‍, ബംഗളൂരു). മൃതദേഹം ഞായറാഴ്ച രാവിലെ പയ്യന്നൂരിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
Previous Post Next Post
Kasaragod Today
Kasaragod Today