കാസര്‍കോട്: വ്യവസായിക ആവശ്യത്തിനുള്ള പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജില്ലാ സെക്രട്ടറി നാരായണ പൂജാരി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട് അബ്‌ദുള്ള താജ് ആധ്യക്ഷം വഹിച്ചു. നേതാക്കളായ കെ എച്ച് അബ്‌ദുള്ള, യൂസഫ് ഹാജി, മുഹമ്മദ് ഗസാലി, സത്യനാഥ് ഇരിയണ്ണി, വസന്ത നേതൃത്വം നല്‍കി. ട്രഷറര്‍ രാജന്‍ കളക്കര സ്വാഗതവും യൂണിറ്റ് സെക്രട്ടറി അജേഷ് നുള്ളിപ്പാടി നന്ദിയും പറഞ്ഞു.
പാചകവാതക വില വര്‍ധന ഹോട്ടലുടമകള്‍ ഹെഡ് പോസ്റ്റാഫീസ് മാര്‍ച്ച് നടത്തി
mynews
0