ദേളിയിൽ യുവതിയേയും രണ്ട് മക്കളേയും കാണാതായി മേൽപറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു

മേൽപ്പറമ്പ്: യുവതിയേ യും പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളേയും കാണാ തായതായി പരാതി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മനാട് ദേളിയിലെ കുന്നുപാറയിൽ രേഷ്മയേയും(28), പത്തുവ യസുള്ള ആൺകുട്ടിയേയും ആറുവയസുള്ള പെൺകുട്ടി യേയുമാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് ഭാർഗ്ഗവി മേൽപ്പറമ്പ് പോലീ സിൽ പരാതി നൽകി. ഇന്ന ലെ രാവിലെ മക്കളുമായി വീ ട്ടിൽ നിന്നും പോയ മകൾ തിരിച്ചെത്താത്തതിനെ തുടർന്നാ ണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാ നത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായി രേഷ്മ ഏതാനും വർഷമായി പിണങ്ങിനിൽ ക്കുകയാണ്. ഭർത്താവുണ്ടാക്കിയ വൻ കടബാധ്യതയുടെ വി ഷമത്തിലായിരുന്നു മകളെന്നും അതുകാരണമാണ് വീട്ടിൽ നിന്നും പോയതെന്നും മാതാവിന്റെ പരാതിയിൽ പറയുന്നു. അതേസമയം രേഷ്മയുടെ തിരോധാനം സംബന്ധിച്ച് മറ്റ് കാരണങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. രേഷ്മയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നില യിലുമാണുള്ളത്.
أحدث أقدم
Kasaragod Today
Kasaragod Today