ചട്ടഞ്ചാൽ ∙ മഹാലക്ഷ്മിപുരം തൂക്കൂപാലം അപകട ഭീഷണിയിൽ. എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ഫണ്ട് ഉപയോഗിച്ച് 13 വർഷം മുൻപാണു ഇതു നിർമിച്ചത്. പാലത്തിന്റെ നടപ്പാതയിലെ മിക്ക ഇരുമ്പ് ഷീറ്റുകളും തുരുമ്പെടുത്തു ഇളകി. നടന്നു പോകുമ്പോൾ ഏതു നിമിഷവും താഴേക്കു പോകുമെന്ന ഭീതിയിലാണ്. ചെമ്മനാട് –ബേഡഡുക്ക പഞ്ചായത്തുകളിലെ നൂറോളം കുടുംബങ്ങളുടെ പ്രധാന സഞ്ചാര മാർഗമാണിത്.
ബാവിക്കര റഗുലേറ്റർ കം ബ്രിജ്, മഹാലക്ഷ്മിപുരം ക്ഷേത്രം എന്നിടങ്ങളിലേക്കുള്ള കിഴക്കൻ പ്രദേശത്തുള്ളവരുടെ എളുപ്പത്തിൽ എത്താനുള്ള പ്രധാന മാർഗവും ഇതാണ്. തൂക്കുപാലത്തിന്റ ഇരുവശത്തുമുള്ള കൈപ്പടികളും അപകടാവസ്ഥയിലാണ്. ഇരുമ്പു വടങ്ങളെയും പാലത്തെയും കോർത്തിണക്കുന്ന ബോൾട്ടുകളും മറ്റും പല സാമഗ്രികളും ഇളകിമാറിയ നിലയിലാണെന്നു യാത്രക്കാർ പറയുന്നു. പാലം നവീകരിച്ചില്ലങ്കിൽ തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. മുനബം ,ചേരക്കടവ്, കല്ലളി ഭാഗങ്ങളിലെ വിദ്യാർഥികൾ തെക്കിൽപറമ്പ്, ചട്ടഞ്ചാൽ എന്നിവിടങ്ങളിലെ സ്കൂളിലേക്കു പോകുന്നത് ഇതുവഴിയാണ്. കാലൊന്നു തെറ്റിയാൽ പലകളുടെ വിടവിലൂടെ പുഴയിലേക്ക് കൂപ്പു കൂത്തും.
തൂക്കു പാലമൊന്നു കുലുങ്ങിയാൽ മുറുകെ പിടിക്കാൻ നല്ലൊരു കൈവരി പോലുമില്ല.ബാവിക്കര റഗുലേറ്ററിന്റെ ഷട്ടറുകൾ അടച്ചാൽ ജലനിരപ്പ് ഉയരുന്നതോടെ സായാഹ്നങ്ങളിൽ ഇതു കാണാൻ സഞ്ചാരികളും ഈ പാലത്തിലേക്കു എത്താറുണ്ട്. അനിയന്ത്രിതമായി ആളുകൾ കയറുന്നതും ആശങ്കയുണർത്തുന്നുണ്ട്. പാലം തുറന്നു കൊടുത്ത ശേഷം ഒരുതവണപോലും അറ്റകുറ്റ പണി നടത്തിയിട്ടില്ല. പാലത്തിനു ബലക്ഷയമുണ്ടെന്നു കാണിച്ചു നാട്ടുകാർ ഒട്ടേറെ തവണ പരാതി നൽകി എങ്കിലും നടപടിയുണ്ടായില്ല. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി ബലക്ഷയം ഉറപ്പു വരുത്തണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
നൂറുകണക്കിനാളുകളുടെ ആശ്രയമാണു ഈ പാലം അപകടാവസ്ഥയിലാണ്. അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണം. അല്ലെങ്കിൽ വൻ അപകടത്തിനു സാധ്യത ഏറെയാണ്. ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. ജനപ്രതിനിധികളും വകുപ്പ് മേധാവികളും ഇതിനു ആവശ്യമായ നടപടി സ്വീകരിക്കണം.,
വാഹന ഗതാഗതത്തിനായി പാലം പണിയുമെന്ന മന്ത്രിയുടെ ഉറപ്പും ഇത് വരെയായും പാലിക്കപ്പെട്ടിട്ടില്ല, ഇത് വരെ യായി പ്രാരംഭനടപടികൾ പോലും ആയിട്ടില്ലെന്നും വാഗ്ധാനം നൽകി പറ്റിക്കുകയുമായിരുന്നു എന്നുമാണ്നാ ട്ടുകാർ പറയുന്നത്,
ഓരോ തെരഞ്ഞെടുപ്പുകളിലുംവാഗ്ദാനം നൽകൽ മാത്രമാണ് ഇത്ഉ വരെ ണ്ടായിട്ടുള്ളതെന്നുമാണ്വ്യാപക പരാതി,
മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഹാ ലക്ഷ്മി പുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്താണ്.