വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം റബ്ബര്‍ വില 200 രൂപയിലേയ്‌ക്ക്‌ അടുക്കുന്നു

കാസര്‍കോട്‌: വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം റബ്ബര്‍ വില 200 രൂപയിലേയ്‌ക്ക്‌ അടുക്കുന്നു. കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലെ പ്രധാന റബ്ബര്‍ വിപണികളായ വെള്ളരിക്കുണ്ട്‌, ഇരിട്ടി എന്നിവിടങ്ങളില്‍ 190 രൂപയാണ്‌ ആര്‍ എസ്‌ എസ്‌-4 ഷീറ്റിന്റെ വില. എന്നാല്‍ കോട്ടയം മാര്‍ക്കറ്റില്‍ 188 രൂപയാണ്‌. വരും ദിവസങ്ങളില്‍ വില 200 ല്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ സീസണില്‍ 95 രൂപയിലേക്ക്‌ റബ്ബര്‍ വില കൂപ്പുകുത്തിയിരുന്നു. ആ നിലയില്‍ നിന്നു 200 രൂപയിലേയ്‌ക്ക്‌ അടുത്തുകൊണ്ടിരിക്കുന്നത്‌ മലയോരത്ത്‌ വലിയ ആഹ്ലാദത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. അതേസമയം റബ്ബര്‍ പാലുല്‍പ്പാദനത്തില്‍ വലിയ കുറവാണ്‌ അനുഭവപ്പെടുന്നത്‌. പ്രതികൂല കാലാവസ്ഥയും ടാപ്പിംഗ്‌ തൊഴിലാളികളെ കിട്ടാത്തതും ആണ്‌ ഉല്‍പ്പാദനക്കുറവിന്‌ പ്രധാന കാരണം. നവംബര്‍ മാസങ്ങളിലാണ്‌ പുലുല്‍പ്പാദനം ഏറ്റവും കൂടുന്ന സീസണ്‍. എന്നാല്‍ മഴ തുടരുന്നതിനാല്‍ പ്ലാസ്റ്റിക്‌ കുട ഇടാത്ത തോട്ടങ്ങളിലെ ടാപ്പിംഗ്‌ എന്നു തുടങ്ങാനാകുമെന്ന്‌ ഉറപ്പാക്കാനാകാതെ വിഷമിക്കുകയാണ്‌ കര്‍ഷകര്‍. ഇറക്കുമതി കുറഞ്ഞതും കോവിഡ്‌ പ്രതിരോധ മേഖലയില്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ധിച്ചതുമാണ്‌ വിലക്കയറ്റത്തിന്‌ കാരണമായി പറയപ്പെടുന്നത്‌.
Previous Post Next Post
Kasaragod Today
Kasaragod Today