വീടുവിട്ട 17കാരിയെ വീട്ടുകാർക്കൊപ്പം വിട്ടു, പ്രതിയെ റിമാൻഡ് ചെയ്തു
kasaragod today
0
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ 25 കാരനൊപ്പമാണ് പെൺകുട്ടി വീടുവിട്ടത്. സ്വകാര്യ ബസ്സിൽ പയ്യന്നൂരിലെത്തിയ പെൺകുട്ടി, ഇവിടെ കാത്തുനിന്ന കാമുകനൊപ്പം ശിവകാശിയിലേക്ക് സ്ഥലം വിടുകയാണുണ്ടായത്.
പിന്നാലെയെത്തിയ രാജപുരം പോലീസിലെ സീനിയർ സിവിൽ പോലീസ് ഒാഫീസർ മനോജിന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയും കാമുകനും ശിവകാശിയിൽ വണ്ടിയിറങ്ങിയതായി പോലീസ് യാത്രയ്ക്കിടയിൽ തന്നെ ഉറപ്പാക്കി. കാമുകന്റെ സുഹൃത്തുമായി പോലീസ് ബന്ധപ്പെട്ട് കാര്യങ്ങൾ യഥാസമയം മനസ്സിലാക്കി.
പെൺകുട്ടിയുടെയും യുവാവിന്റെയും നീക്കം യഥാസമയം മനസ്സിലാക്കിയതുകൊണ്ട് കമിതാക്കളെ എളുപ്പം കണ്ടെത്താൻ പോലീസിന് സാധിച്ചു. പെൺകുട്ടിക്കൊപ്പം കണ്ടെത്തിയ യുവാവ് പോക്സോ കേസ്സിൽ റിമാന്റിലാണ്.