ചെങ്കല്ല് കയറ്റി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞു ഒരാൾ മരിച്ചു

പുത്തിഗെ:പുത്തിഗെ പഞ്ചായത്തിലെ മലങ്കരയില്‍ ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരണപ്പെട്ടു. ചെങ്കല്ല് കയറി പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍ പെട്ടത്. ജാര്‍ഖണ്ഡ് സ്വദേശി സുധീര്‍ ആണ് മരിച്ചത് .ഡ്രൈവര്‍ മാക്‌സി, തൊഴിലാളി അജയ് എന്നിവര്‍ക്കും പരിക്കേറ്റു. അപകടം നടക്കുന്ന സമയത്ത് വാഹനത്തില്‍ നിറച്ച ചെങ്കല്ലിന് മുകളില്‍ ആയിരുന്നു അതിഥി തൊഴിലാളി . ലോറി നിയന്ത്രണം വിട്ടു മറിഞ്ഞപ്പോള്‍ ചെങ്കല്‍ മുഴുവന്‍ തൊഴിലാളിയുടെ ദേഹത്ത് ആവുകയായിരുന്നു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അതിഥി തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല
Previous Post Next Post
Kasaragod Today
Kasaragod Today