കാസര്‍കോട് ടൗണിൽ ചരക്ക് ലോറി ഡിവൈഡറിലേക്ക് പാഞ്ഞുകയറി

കാസര്‍കോട്: കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി എം.ജി.റോഡില്‍ ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷന് സമീപത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറി. ലോറി കുടുങ്ങിയത് കാരണം മറ്റു വാഹനങ്ങള്‍ക്ക് ദുരിതമുണ്ടായി. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറുടെ അശ്രദ്ധയാണ് ലോറി ഡിവൈഡറില്‍ കുടുങ്ങാന്‍ കാരണമായതായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് സമീപത്തെ മാന്‍ഹോള്‍ തകര്‍ന്നത് കഴിഞ്ഞ ദിവസം നന്നാക്കിയിരുന്നു. കോണ്‍ക്രീറ്റ് ചെയ്തത് കാരണം റോഡിന്റെ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. ഇതേ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതിനിടെയാണ് സമീപത്തെ ഡിവൈഡറില്‍ ലോറി കുടുങ്ങിയത്
أحدث أقدم
Kasaragod Today
Kasaragod Today