മുള്ളേരിയ:ഭര്‍ത്താവിനൊപ്പം കവുങ്ങിന്‍ തോട്ടത്തിലേയ്‌ക്ക് അടയ്‌ക്ക പെറുക്കാന്‍ പോയ വീട്ടമ്മ കുളത്തില്‍ വീണു മരിച്ചു. ദേലംപാടി, മുടിയാര്‍ മീത്താന്തറയിലെ ശിവഗൗഡയുടെ ഭാര്യ യമുന (62)യാണ് മരിച്ചത്.ജോലിക്കിടയില്‍ ഉച്ചക്ക് 11 മണിയോടെ കാല്‍ കഴുകാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ വഴുതിവീഴുകയായിരുന്നു. ശിവപ്പ ഗൗഡയും കൂടെ ഉണ്ടായിരുന്ന തൊഴിലാളികളും ഉടന്‍തന്നെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. യമുനയുടെ മക്കള്‍: ശശിധര, ശശികല, സവിത. സഹോദരങ്ങള്‍: വീരപ്പഗൗഡ, ജത്തപ്പ ഗൗഡ, ദേവപ്പ ഗൗഡ, ഗംഗാധര ഗൗഡ.
കവുങ്ങിന്‍ തോട്ടത്തിലേയ്‌ക്ക് അടയ്‌ക്ക പെറുക്കാന്‍ പോയ വീട്ടമ്മ കുളത്തില്‍ വീണു മരിച്ചു
mynews
0